ഫാം ജേർണലിസ്റ്റ് ഫോറം വാർഷികം
Saturday 30 August 2025 2:36 AM IST
തിരുവനന്തപുരം:ഫാം ജേർണലിസ്റ്റ് ഫോറത്തിന്റെയും സ്വദേശി കർഷക വിപണിയുടെയും വാർഷികം സംയുക്തമായി സംഘടിപ്പിച്ചു.തൈക്കാട് ഗാന്ധിഭവനിലാണ് ചടങ്ങ് നടന്നത്.തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി.കെ.അലക്സ് ഉദ്ഘാടനം ചെയ്തു.ഫോറം പ്രസിഡന്റ് ഡോ.സി.എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സ്റ്റീഫൻ ദേവനേശൻ, ആർ.രവീന്ദ്രൻ,എൽ സുരേഷ്‌കുമാർ, രാജലക്ഷ്മി .എസ്.ഭാസ്കരൻ നായർ ,ജയൻ കെ.കെ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഡോ.സി.എസ്.രവീന്ദ്രൻ(പ്രസിഡന്റ്) ഡോ.എൻ.ജി.ബാലചന്ദ്രനാഥ്(ജനറൽ സെക്രട്ടറി) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.