ലഹരി വിരുദ്ധ അവബോധ സെമിനാർ
Saturday 30 August 2025 2:38 AM IST
പാരിപ്പള്ളി:പാരിപ്പള്ളി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺ ദേവദാസ് സ്പോൺസർ ചെയ്ത സൗണ്ട് സിസ്റ്റം, കലക്കോട് ഗാന്ധി സ്മാരക വായനശാലയ്ക്ക് കൈമാറി.ഡ്രഗ് അബ്യൂസ് അവയർനസ് സെമിനാറിന്റെയും സൗണ്ട് സിസ്റ്റം കൈമാറലിന്റെയും ഉദ്ഘാടനം ലയൺസ് പ്രിൻസിപ്പൽ ഡിസ്ട്രിക് സെക്രട്ടറി ടി.ബിജുകുമാർ നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി.പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ,പാരിപ്പള്ളി ലയൺസ് ക്ലബ് പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി അശോക് കുമാർ,ലൈബ്രറി സെക്രട്ടറി രാജേന്ദ്രൻ പിള്ള,രാധാകൃഷ്ണപിള്ള,ജി.ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.