വീണ്ടും പ്രണയിച്ച് രശ്മികയും ദീക്ഷിതും

Saturday 30 August 2025 6:52 AM IST

ദി ഗേൾഫ്രണ്ട്" ഗാനവുമായി അരുൺ അളാട്ട് രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന " ദ ഗേൾഫ്രണ്ട്" എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. മലയാളം പതിപ്പിൽ "നീ അറിയുന്നുണ്ടോ" എന്ന വരികളോടെ എത്തിയ ഗാനത്തിന്റെ രചന അരുൺ അളാട്ട് ആണ്. പ്രണയ നിമിഷങ്ങളാണ്ഗാ നത്തിന്റെ ഹൈലൈറ്റ്. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രി അതിമനോഹരമായി അവതരിപ്പിക്കുന്നു. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേർന്നാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം അല്ലു അരവിന്ദ് അവതരിപ്പിക്കുന്നു. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ പ്രണയകഥയാണ് പറയുന്നത് . ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം- കൃഷ്ണൻ വസന്ത്, എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ - മനോജ് വൈ ഡി, പി.ആർ.ഒ - ശബരി