യുവതാരങ്ങളുടെ ഡർബി ആരംഭിച്ചു
യുവതാരങ്ങളായ ആദം സാബിക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്യാമ്പസ് പശ്ചാത്തലത്തിൽ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ന്യൂജൻ ഫൺ ആക്ഷൻ എന്റർടെയ്നർ ഡർബി നിലമ്പൂരിൽ ചിത്രീകരണം ആരംഭിച്ചു.
മെർലറ്റ് ആൻ തോമസ്, നോയില ഫ്രാൻസി, സുപർണ എസ് എന്നിവരാണ് നായികമാർ.അബ്രഹാം ഒാസ്ലറിൽ മമ്മൂട്ടിയുടെ ചെറുപ്പ വേഷം ചെയ്ത താരമാണ്ആദം, സാഹസത്തിലൂടെയാണ് ഹരി ശിവറാം ശ്രദ്ധേയനാകുന്നത് , ഡിറ്റക്ടറ്റീവ് ഉജ്ജ്വലൻ കണ്ടവർ അമീനെ മറക്കില്ല, വാഴയിൽ നിറഞ്ഞു നിന്ന താരങ്ങളിലൊരാണ് അനു . ഇൻഫ്ല്യൂവൻസറാണ് ഋഷി . പണി സിനിമയിൽ സാഗർ സൂര്യയുടെ കാന്താരി കാമുകിയായി തിളങ്ങിയതാണ് മെർലറ്റ്.
ആക്ഷന് ഏറെ പ്രാധാന്യം നൽകിയ 'കടകനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ആണ്.
സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ജോണി ആൻ്റണി, ശബരീഷ് വർമ്മ, അബു സലിം, ശിവരാജ്, കൊല്ലം ഷാഫി, പ്രദീപ് ബാലൻ, ദിവ്യ എം നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംഗീത പ്രാധാന്യമേറിയ ചിത്രത്തിലെ ഈണം ഒരുക്കുന്നത് ഗോപി സുന്ദറാണ്.തിരക്കഥ: സെഹ്റു സുഹറ, അമീർ സുഹൈൽ, ഛായാഗ്രഹണം: അഭിനന്ദൻ രാമനുജം, എഡിറ്റിംഗ്: ജെറിൻ കൈതക്കാട്.പ്രോജക്ട് ഡിസൈനർ: അർഷാദ് നക്കോത്ത്, ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ് ആണ് നിർമ്മിക്കുന്നത്. പി.ആർ. ഒ: പി.ശിവപ്രസാദ്
,