ഓണപ്പുടവ നൽകി
Saturday 30 August 2025 2:53 AM IST
ആലപ്പുഴ: സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് ഓണസമ്മാനവുമായി വിദ്യാർത്ഥികളെത്തി. ആലപ്പുഴ ടൈനി ടോട്ട്സ് സ്കൂളിലെ വിദ്യാർത്ഥികളും. അദ്ധ്യാപകരും ചേർന്നാണ് കുട്ടികൾക്കുള്ള വസ്ത്രങ്ങളും, ഭക്ഷണസാധനങ്ങളുമായി ശിശു പരിചരണ കേന്ദ്രത്തിലെത്തിയത്. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ, സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ ജയലക്ഷ്മി ഗിരീശൻ സാധനങ്ങൾ കൈമാറി. പ്രധാനാദ്ധ്യാപിക ജെസ്സി, ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി കെ.നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.