മോദിക്ക് സമ്മാനമായി ദാരുമ പാവ

Saturday 30 August 2025 12:04 AM IST

ന്യൂഡൽഹി: ജപ്പാൻ സന്ദർശനത്തിനിടെ തകസാക്കി-ഗുൻമയിലെ ഷോറിൻസാൻ ദാരുമ-ജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി. ആയിരക്കണക്കിന് വർഷം മുൻപ് ജപ്പാനിൽ സെൻ ബുദ്ധിസം പ്രചരിപ്പിച്ച കാഞ്ചീപുരം സ്വദേശി ബോധിധർമ്മനുമായി ബന്ധപ്പെട്ട ക്ഷേത്രമാണിത്. ജപ്പാനിൽ ദാരുമ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ക്ഷേത്രത്തിലെത്തിയ മോദിക്ക് മുഖ്യപുരോഹിതൻ റവ. സെയ്ഷി ഹിരോസ് ദരുമ പാവയെ സമ്മാനിച്ചു. ചിത്രപ്പണികളുള്ള ഉരുണ്ട ദാരുമ പാവ ജപ്പാൻകാരുടെ ഭാഗ്യചിഹ്നമാണ്. ഗുൻമയിലെ തകസാക്കി നഗരം ദരുമ പാവകൾക്ക് പ്രശസ്‌തമാണ്.