ജല അതോറിറ്റി പ്രോജക്ട് ഓണാഘോഷം
Saturday 30 August 2025 2:32 AM IST
കട്ടപ്പന: ജല അതോറിറ്റി പ്രോജക്ട് കട്ടപ്പന ഡിവിഷൻ ഓണാഘോഷം ഓണസ്പർശം - 2025 നരിയമ്പാറ അസീസി സ്‌നേഹാശ്രമത്തിൽ നടത്തി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. അത്തപൂക്കളമിട്ടും, കലാപരിപാടികൾ നടത്തിയും, ഭക്ഷണം കഴിച്ചുമാണ് ഓണം ആഘോഷിച്ചത്. സൂപ്രണ്ടിങ് എൻജീനിയർ ഹരി എൻ.ആർ, അദ്ധ്യക്ഷനായി. എക്സിക്യൂട്ടീവ് എൻജീനിയർമാരായ എം. സുധീർ , പി. സലിം എന്നിവർ പ്രസംഗിച്ചു.