ഓണകിക്കിന് തടയിടാൻ എക്സൈസ് ജില്ലാ എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ വരെ 220 കേസുകൾ

Saturday 30 August 2025 1:25 AM IST

തിരുവനന്തപുരം: ഓണം 'കിക്കാകാൻ' തലസ്ഥാനത്തെത്തുന്ന ലഹരി മാഫിയ സംഘങ്ങളെ പൂട്ടാൻ എക്സൈസ് പരിശോധന കടുപ്പിച്ചു. സിന്തറ്റിക്ക് ലഹരിയുൾപ്പെടെയുള്ളവയുടെ വരവ് തടയാൻ പഴുതടച്ച പരിശോധനയിലാണ് സംഘം. ക‍ഞ്ചാവ്,​സ്പിരിറ്റ്,​അനധികൃത വിദേശ മദ്യം​,​എം.‌ഡി.എം.എ,​ഹാഷിഷ് ഓയിൽ എന്നിവയാണ് തലസ്ഥാനത്തേക്ക് വ്യാപകമായി കടത്തുന്നത്.

സിന്തറ്റിക്ക് ലഹരിയുൾപ്പെടെയുള്ളവയുടെ വരവ് തടയാൻ വകുപ്പും നടപടി ആരംഭിച്ചു.ക‍ഞ്ചാവ്,​സ്പിരിറ്റ്,​അനധികൃത വിദേശ മദ്യം​,​എം.‌ഡി.എം.എ, ​ഹാഷിഷ് ഓയിൽ എന്നിവയാണ് തലസ്ഥാനത്തേക്ക് വ്യാപകമായി കടത്തുന്നത്.സെപ്തംബർ 9വരെ എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നത്തും.

220 കേസുകൾ

ഓണത്തോടനുബന്ധിച്ച് എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ 220 കേസുകളാണ് രജിസ്റ്റർ ചെയ്തത്.അനധികൃത മദ്യവില്പനയിൽ 130 കേസുകളും മയക്കുമരുന്ന് കടത്തിന് 90 കേസുകളും പിടികൂടി. ഇന്നലെയും അമരവിള ചെക്പോസ്റ്റിൽ നിന്ന് വാണിജ്യയളവിൽ ലഹരിക്കായി കൊണ്ടുവന്ന ട്രെമഡോൾ എന്ന ഗുളികകൾ പിടികൂടി.

കൂടുതൽ എത്തുന്നത്

സിന്തറ്റിക്ക് ലഹരി

ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതും കൂടുതൽ നേരം ലഹരി ലഭിക്കുന്നതുമായി സിന്തറ്റിക്ക് ലഹരിക്കാണ് ആവശ്യക്കാരേറെ. 2000 രൂപ മുതൽ 20,​000 രൂപ വരെയാണ് ഗ്രാമിന് വില. റോഡ് മാർഗമാണ് ഇവ തലസ്ഥാനത്തേക്ക് വൻതോതിലെത്തുന്നത്. സിന്തറ്റിക്ക് ലഹരികൾ തമിഴ്നാട്ടിൽ നിന്നുവരുന്ന വോൾവോ ബസ്,​പിക്കപ്പ് വാനുകൾ എന്നിവയിലാണ് എത്തിക്കുന്നത്.പച്ചക്കറി ലോറികൾ,​സ്വകാര്യ വാഹനങ്ങൾ എന്നിവ വഴി കഞ്ചാവും കടൽ മാ‌ർഗം വലിയ ബോട്ടുകൾ,​കണ്ടെയ്‌നർ എന്നീ മാ‌ർഗങ്ങളിലൂടെ മറ്റ് ലഹരികളും ഇവിടെ എത്തിക്കുന്നുണ്ട്.കഞ്ചാവും അന്യസംസ്ഥാനത്ത് നിന്നെത്തുന്നുണ്ട്.

സ്ട്രൈക്കിംഗ് ഫോഴ്സ് ടീം

13 അതിർത്തികളിൽ പ്രത്യേക പരിശോധന.അന്യ സംസ്ഥാന പൊലീസ്,എക്‌സൈസ് വകുപ്പുമായി ഏകോപിച്ച് പരിശോധന

24 മണിക്കൂറും പരിശോധന നടത്താൻ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് സംഘം.താലൂക്ക് തലങ്ങളിൽ മുഴുവൻ സമയ കൺട്രോൾ റൂമുകൾ. രണ്ട് താലൂക്കുകളിൽ ഒരു സ്‌ട്രൈക്കിംഗ് ഫോഴ്സ് എന്ന പേരിൽ പരിശോധന നിരീക്ഷണസംഘം.

താലൂക്ക് തലങ്ങളിൽ മുഴുവൻ സമയ കൺട്രോൾ റൂമുകൾ. രണ്ട് താലൂക്കുകളിൽ ഒരു സ്‌ട്രൈക്കിംഗ്

ഫോഴ്സ് എന്ന പേരിൽ പരിശോധന നിരീക്ഷണസംഘം.

 ദേശീയപാതയുൾപ്പെടെയുള്ള റോഡുകളിലും മുഴുവൻ സമയ വാഹന പരിശോധന

തീരദേശത്ത് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയുള്ള പരിശോധന. വനമേഖലകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന.ആരോഗ്യം,റവന്യു,ഫോറസ്റ്റ് വകുപ്പുകളുമായി ഏകോപിച്ച് പരിശോധന.

 തീരദേശത്ത് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയുള്ള പരിശോധന.