മരിയസദനത്തിൽ ഓണാഘോഷം

Saturday 30 August 2025 2:06 AM IST

പാലാ: മരിയസദനത്തിൽ ഓണാഘോഷങ്ങൾക്ക് കൊടിയേറി. ഇതോടനുബന്ധിച്ച് ആൽബം തയ്യാറാക്കി. മഹാബലിയുടെ വരവുകാത്തിരിക്കുന്ന മലയാളികളുടെ ആഘോഷങ്ങളെ കേന്ദ്രീകരിച്ചാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫാണ് മഹാബലിയായി ചമയം അണിഞ്ഞത്.പൂഞ്ഞാർ വിജയനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ബി.എം.ന്യൂസ് വിംഗ്സ് പ്രൊഡ്യൂസർ പ്രിൻസ്, അമല പ്രിൻസ്, റെനിമോൾ എന്നിവരും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്.

അലക്സ് അഗസ്റ്റിൻ കൂട്ടിയാനി, സന്തോഷ് മരിയസദനം, സിനി ആർട്ടിസ്റ്റ് ജെയിംസ് പാലാ ടോമി അഞ്ചേരിൽ, ബൈജു കൊല്ലംപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.

ഫോട്ടോ അടിക്കുറിപ്പ് പാലാ മരിയസദനത്തിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് തയ്യാറാക്കിയ ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം ടോമി കയ്യാലയ്ക്കകം നിർവ്വഹിക്കുന്നു.