രാഹുൽ മാങ്കൂട്ടത്തിൽ സ്‌ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കേസ്; ആറ് പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

Saturday 30 August 2025 7:40 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കേസിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന പരാതികൾ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. ആറ് പരാതിക്കാരുടെ മൊഴിയെടുപ്പ് ഇന്ന് നടത്തും. കൈവശമുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകും.

വെളിപ്പെടുത്തൽ നടത്തിയവർ ഇതുവരെ പരാതി നൽകിയിട്ടില്ല. നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തൽ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം. സൈബർ തെളിവുകളും പരിശോധിക്കും. ഇതിനായി സൈബർ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എംഎ​ൽഎ​ ​വ്യാ​ജ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​കെഎ​സ്‌യു​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​റെ​യ്ഡ് നടത്തി. ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഏ​ഴം​കു​ളം​ ​സ്വ​ദേ​ശി​ ​മു​ബി​ൻ​ ​ബി​നു​വി​ന്റെ​യും​ ​അ​ടൂ​രി​ലെ​ ​ര​ണ്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​വീ​ടു​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ഉ​ച്ച​വ​രെ​യാ​യി​രു​ന്നു​ ​റെ​യ്ഡ്.​ ​മു​ബി​ൻ​ ​ബി​നു​വി​ന്റെ​ ​മൊ​ബൈ​ൽ​ഫോ​ൺ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

2023​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ക്കാ​ൻ​ ​രാ​ഹു​ൽ​ ​വ്യാ​ജ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ക​ൾ​ ​ഉ​ണ്ടാ​ക്കി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​അ​ന്ന് ​അ​ടൂ​ർ,​ ​പ​ന്ത​ളം​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ചി​ല​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വീ​ടു​ക​ളി​ലും​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു.​ ​ലാ​പ്ടോ​പ്പ്,​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും​ ​വ്യ​ക്ത​മാ​യ​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ച്ചി​ല്ല.​ ​സ​ർ​ക്കാ​ർ​ ​തു​ട​ർ​ന്ന് ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി.​ ​ചി​ല​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ക്ര​മ​ക്കേ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​രാ​ഹു​ലി​ന്റെ​ ​പേ​ര് ​പ​രാ​മ​ർ​ശി​ച്ച​താ​യി​ ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​രാ​ഹു​ലി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​താ​യും​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​താ​യും​ ​സൂ​ച​ന​യു​ണ്ട്.​ ​എ​ന്നാ​ൽ​ ​രാ​ഹു​ൽ​ ​ഇ​ത് ​നി​ഷേ​ധി​ച്ചു.