പിണറായി വിജയനെതിരെ അശ്ലീല ചുവയുളള വീഡിയോ പ്രചരിപ്പിച്ചു, ക്രൈം നന്ദകുമാറിനെതിരെ കേസ്
Saturday 30 August 2025 3:00 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുളള വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തു. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഇയാൾക്കെതിരെ ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസിലെ 192 വകുപ്പ്.
ഇന്നലെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും പങ്കുവച്ച വീഡിയോയാണ് കേസിന് കാരണമെന്നു എഫ്ഐആറിൽ പറയുന്നത്. അശ്ലീല ചുവയും ലൈംഗിക ഉള്ളടക്കത്തോടു കൂടിയതുമായ വിഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.