ഭക്ഷ്യകിറ്റ് വിതരണം
Sunday 31 August 2025 1:58 AM IST
തിരുവനന്തപുരം:എൻ ജി ഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റി ഓണത്തോടനുബന്ധിച്ച് വാമനപുരം നിയോജക മണ്ഡലത്തിലെ പോട്ടോമാവ് ശാസ്താംനട ഉന്നതികളിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ്കുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ. ഷീജ,സെക്രട്ടറി ഷിനു റോബർട്ട്,ട്രഷറർ കെ.ആർ.സുഭാഷ്,പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ,കലയപുരം അൻസാരി,സിയാദ്,ഊരുമൂപ്പൻ നാരായണൻ കാണി,ജയ്സിംഗ്,ഷഹനാസ്,ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.