കോൺഗ്രസ് ബ്ലോക്കുതല ഗൃഹസമ്പർക്ക പരിപാടി
Sunday 31 August 2025 1:24 AM IST
നെടുമങ്ങാട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കെ.പി.സി.സിയുടെ നിർദേശാനുസരണം കോൺഗ്രസ് വാർഡ് കമ്മിറ്റി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ നെടുമങ്ങാട് ബ്ലോക്കുതല ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ നഗരസഭയിലെ ടൗൺ വാർഡിൽ നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.അർജുനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ നെട്ടിറച്ചിറ ജയൻ,എൻ.ബാജി. യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എസ്. അരുൺകുമാർ,മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രൻ,രത്നാകരൻ,രാജശേഖരൻ നായർ,എ.എം ഷെരീഫ്,തുമ്പോട് ശശി, കണ്ണാറങ്ങോട് സുധൻ തുടങ്ങിയവർ പങ്കെടുത്തു.