എം.ഡി.എം.എയുമായി  രണ്ടു പേർ പിടിയിൽ

Sunday 31 August 2025 12:50 AM IST

കോട്ടയം : എം.ഡി.എം.എ വില്പന സംഘത്തിലെ പ്രധാനികൾ അറസ്റ്റിൽ. സംക്രാന്തി സ്വദേശി ഡോൺ, ജെസ്റ്റിൻ എന്നിവരെയാണ് 5 ഗ്രാം എം.ഡി.എം.എയുമായി കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിൽ ബൈക്ക് ഉപയോഗിച്ച് ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടി. സിവിൽ എക്‌സൈസ് ഓഫീസർമാരായ അജു ജോസഫ്, അരുൺ ലാൽ, പ്രദീപ്, അഫ്‌സൽ, ദീപക് സോമൻ, ശ്യാം ശശിധരൻ, ജോസഫ്, അമൽഷാ മാഹിൻകുട്ടി എന്നിവരുൾപ്പെട്ട സ്‌പെഷ്യൽ ടീം ഒരു മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികൾ വലയിലായത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസ്, എക്‌സൈസ് ഇൻസ്‌പെക്ടറായ രാജേഷ് പി ജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.