ഓണവിരുന്നൊരുക്കി വനിതാസാഹിതി 

Sunday 31 August 2025 12:52 AM IST

കോട്ടയം: പുത്തനങ്ങാടി സ്‌നേഹഭവനിലെ അമ്മമാർക്കായി വനിതാസാഹിതി ജില്ലാ കമ്മറ്റിയൊരുക്കിയ ഓണവിരുന്ന് അക്ഷരസ്ത്രീ പ്രസാധക ഡോ.ആനിയമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എം ഏലിയാമ്മ അദ്ധ്യക്ഷത വഹിച്ചു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി.കെ ജലജാമണി, വൈസ് പ്രസിഡന്റ് സുജാത കെ.പിള്ള, മഴവില്ല് ഫിലിം സൊസൈറ്റി സെക്രട്ടറി ഹേന ദേവദാസ്, ഗാനഭൂഷണം വി.എസ്.വാസന്തി, എ.കെ അഞ്ജലിദേവി, കെ.എൻ മഞ്ജുഷ, മേരി മനോഹരൻ, റൂബി ജോസ്, വി.പി രാജമ്മ, അനിത, പ്രേമലത, ഉഷാസുരേഷ്, രോഹിണി മണി, ജി.രാജീവ്, രാധമ്മ, എ.രഘുവരൻ എന്നിവർ ഓണസന്ദേശം നൽകി.