ചിത്രരചന മത്സരം 

Sunday 31 August 2025 12:54 AM IST

കോട്ടയം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ജില്ലാ സമിതിയുടെയും സ്വാഗത സംഘത്തിന്റെയും ആഭിമുഖ്യത്തിൽ വർണ്ണോത്സവം ചിത്രരചനാ മത്സരം നടത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കെ.ആർ അനൂപ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ സെക്രട്ടറി ബിമൽ എസ്.ശേഖർ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ഗോകുലം ജില്ലാ അദ്ധ്യക്ഷൻ പ്രതീഷ് മോഹൻ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. വിജയികൾക്ക് ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ.എൻ.ഉണ്ണികൃഷ്ണൻ, സ്വാഗതസംഘം വർക്കിംഗ് പ്രസിഡന്റ് ഡോ. പരമേശ്വരൻ നമ്പൂതിരി, ബാലഗോകുലം സംസ്ഥാന സമിതിയംഗം പി.സി ഗിരീഷ്‌കുമാർ എന്നിവർ സമ്മാനങ്ങൾ നൽകി.