ജനസമ്പർക്ക പരിപാടി

Sunday 31 August 2025 1:02 AM IST

തൃക്കൊടിത്താനം : കേരള കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനസമ്പർക്ക പരിപാടി ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണിച്ചൻ പുളിക്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി മാപ്പിളശ്ശേരി മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി സിബി ചാമക്കാല, കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് പതാരംചിറ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ,മണ്ഡലം സെക്രട്ടറി ഫ്രാൻസിസ് കോട്ടമുറി, മോളി തട്ടാരപ്പള്ളി, സാബു ചിറയിൽ, തോമാച്ചൻ മതിലകത്തുകുഴി, റൂബി കരിങ്ങണമറ്റം എന്നിവർ പങ്കെടുത്തു.