ഫോൺ മോഷണം : പ്രതി പിടിയിൽ

Sunday 31 August 2025 12:29 AM IST

തലയോലപ്പറമ്പ് : വീടിന് മുൻവശത്തെ കടയുടെ വരാന്തയിൽ ഇരിക്കുകയായിരുന്ന മദ്ധ്യവയസ്‌കന്റെ പുതിയഫോൺ കൈക്കലാക്കി കടന്നു കളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. നിരവധിമോഷണക്കേസുകളിലെ പ്രതി പുത്തൻകുരിശ്‌ മോനപ്പള്ളി കോനോത്ത്പറമ്പിൽ വീട്ടിൽ കെ.എസ് അജിത്ത് ( 21 ) നെയാണ് തലയോലപ്പറമ്പ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ ചെയ്യാനെന്ന വ്യാജേന ഈ മാസം 12 ന് തലയോലപ്പറമ്പ് ആശുപത്രിക്കവലയ്ക്ക് സമീപം വീടിനു മുൻവശത്തെ കടയുടെ വരാന്തയിൽ ഇരിക്കുകയായിരുന്ന മദ്ധ്യവയസ്‌കന്റെ പുതിയഫോൺ കൈക്കലാക്കി ന്യൂജൻ ബൈക്കിൽ എത്തിയ യുവാവ് കടന്നു കളയുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് സംശയാസ്പദമായ രീതിയിൽ മുളന്തുരുത്തി പുളിക്കമാലി ഭാഗത്ത് വച്ച് കണ്ട ഇയാളെ പൊലീസ് പിടികൂടിയത്. മൊബൈൽ ഫോൺ നശിപ്പിച്ച നിലയിൽ ഇയാളുടെ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.