അനീഷിന് അടച്ചുറപ്പുള്ള വീടായി must s/c

Sunday 31 August 2025 1:29 AM IST

തിരുവനന്തപുരം:വാഴോട്ടുകോണം വെള്ളക്കടവ് കൊള്ളിവിളയിലെ കിടപ്പ് രോഗിയായ വിക്രമന്റെയും ബേബിയുടെയും ഭിന്നശേഷിക്കാരനായ മകൻ അനീഷിന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു.ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പേരൂർക്കട ഏരിയ കമ്മിറ്റി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാന ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.പേരൂർക്കട യൂണിയൻ ഏരിയ പ്രസിഡന്റ് വട്ടപ്പാറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ,വി.എൻ.ശിവാനന്ദൻ,,അൻഫാർ,,വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.