11കാരിയെ ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

Sunday 31 August 2025 1:26 AM IST
ഡാറേൽ ഡിസൂസ

ഫോർട്ടുകൊച്ചി: പതിനൊന്നുകാരിയെ ഉപദ്രവിച്ച കേസിലെ പ്രതിയെ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റുചെയ്തു. നസ്റത്ത് തായങ്കനാട്ട് വീട്ടിൽ ഡാറേൽ ഡിസൂസയെയാണ് (34) പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി.