ഓണക്കനി നിറ പൊലിമ വിളവെടുപ്പ്
Saturday 30 August 2025 9:08 PM IST
പാനൂർ : കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തും കൃഷിഭവനും കുനുമ്മൽ മല്ലിക ജെ.എൽ.ജി ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയുടെ ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം ചെണ്ടയാട് കുനുമ്മലിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ലത നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർഅദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ആനന്ദ് പദ്ധതി വിശദീകരണം നടത്തി. വാർഡ് അംഗങ്ങളായ പി.മഹിജ, കെ.സി ജിയേഷ് , ജനകരാജ് , എം.ബീന, അഗ്രികൾച്ചറൽ സി ആർ.പി.രജിഷ , ബാലൻ വയലേരി, പി.വിജീഷ്. , കൃഷി അസിസ്റ്റന്റ് അൻജു, സി ഡി.എസ് ചെയർപെഴ്സൺ എൻ.എസ്.ശ്രീജിന സംസാരിച്ചു. വാർഡ് അംഗം ഗിരീഷ് പോതിയാൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് അരുൺ കുമാർ നന്ദിയും പറഞ്ഞു.