സ്‌നേഹസംഗമവും ഓണസദ്യയും

Saturday 30 August 2025 9:11 PM IST

കണ്ണൂർ : അഭയം വെൽഫെയർ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് , കണ്ണൂർ തന്മയ സ്‌പെഷ്യൽ സ്‌കൂളിൽ സ്‌നേഹസംഗമവും ഓണസദ്യയും നടത്തി. രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഷീബ ചിമ്മിണിയൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. അഡ്വ. ലിഷ ദീപക് മുഖ്യപ്രഭാഷണവും കെ.എൻ.രാധാകൃഷ്ണൻ അനുഗ്രഹഭാഷണവും നിർവ്വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഷാജി ചന്ദ്രോത്ത്, ഭാരവാഹികളായ ആർട്ടിസ്റ്റ് ശശികല , ടി. വിജയലക്ഷ്മി, സ്‌കൂൾ സെക്രട്ടറി അഷറഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ പൂക്കളം ഒരുക്കലും കലാപരിപാടികളും നടന്നു.