ഡോ.കെ.ആർ.ബീനയുടെ പുസ്തകപ്രകാശനം ഇന്ന്

Sunday 31 August 2025 12:00 AM IST

തൃപ്രയാർ: ഡോ.കെ.ആർ.ബീന രചിച്ച ബുദ്ധദർശനത്തിന്റെ സ്വാധീനം ഒരന്വേഷണം വള്ളത്തോൾ മുതൽ വൈലോപ്പിള്ളി വരെയെന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ഡോ.ജോൺ ബ്രിട്ടാസ് എം.പി പ്രകാശനം നിർവഹിക്കും.

ശ്രീശങ്കരാചാര്യ സംസ്‌കൃതം സർവകലാശാല സ്റ്റഡി സെന്റർ ഡയറക്ടർ ഡോ.അജയ് എസ്. ശേഖർ പുസ്തകം എറ്റുവാങ്ങും. ഡോ.എൻ.ആർ.ഗ്രാമപ്രകാശ് പുസ്തകം പരിചയപ്പെടുത്തും. നാട്ടിക ശ്രീനാരായണ കോളേജിലെ പൂർവവിദ്യാർത്ഥികളായ എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മയായ സെക്യുലർ ഫോഴ്‌സ് ഫോർ ഇൻഡ്യയാണ് സംഘാടകർ. സംഘടനയുടെ പ്രസിഡന്റ് കൂടിയായ ഡോ.ബീനയുടെ അഞ്ചാമത് പുസ്തകമാണിത്. സംഘാടകസമിതി ഭാരവാഹികളായ കെ.സി.പ്രസാദ്, എം.ആർ.ദിനേശൻ, വി.എൻ.രണദേവ്, അഡ്വ.അജിത്ത് മാരാത്ത്, ഷൈജി സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.