പോക്കറ്റ് കീറാതെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാം, കെഎസ്‌ആർടിസിയുടെ ഓണസമ്മാനം
ഓണാവധി അടിച്ചുപൊളിക്കാൻ മിക്കവാറും പേരും കുടുംബത്തോടൊപ്പം യാത്ര പോകാറുണ്ട്. ഇത്തവണ വളരെ കുറഞ്ഞ ചെലവിൽ യാത്ര പോകാനുള്ള അവസരം കെഎസ്‌ആർടിസി ഒരുക്കിയിരിക്കുകയാണ്. കെഎസ്‌ആർടിസി ബഡ്‌ജറ്റ് ടൂറിസം പാറശാല സംഘടിപ്പിക്കുന്ന കാടാമ്പുഴ യാത്രയുടെ ഭാഗമാകാം.
സെപ്തംബർ 20,21 തീയതികളിലാണ് പ്രസിദ്ധമായ 15 ക്ഷേത്രങ്ങളിലേയ്ക്കുള്ള സന്ദർശനം ഉൾപ്പെടുത്തിയുള്ള കാടാമ്പുഴ തിരുമാന്ധാംകുന്ന് യാത്ര കെഎസ്‌ആർടിസി സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഗവി, മൂന്നാർ, വാഗമൺ, കുട്ടനാട്, ആറന്മുള, ഗുരുവായൂർ, മലയാറ്റൂർ തുടങ്ങി തീർത്ഥാടന - ഉല്ലാസ യാത്രകളും കെഎസ്‌ആർടിസി ഒരുക്കിയിട്ടുണ്ട്. സെപ്തംബർ 11നാണ് ഗവി യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പരുന്തുംപാറ സത്രം ജീപ്പ് സഫാരിയും ഇതിൽ ഉൾപ്പെടുന്നു. ഒരാൾക്ക് 2420 രൂപയാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപെടാം: 9633115545, 9446704784.