പത്താംക്ലാസ് പാസായോ? എഴുത്തുപരീക്ഷയില്ലാതെ ജോലി നേടാം, അഞ്ചക്ക ശമ്പളവും വാങ്ങാം

Sunday 31 August 2025 3:16 PM IST

സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ കീഴിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം. പശ്ചിംബംഗാളിലെ കൂച്ച്‌ബെഹാറിലും അലിപുർദുവാറിലുമുളള ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനങ്ങളിൽ (ആർഎസ്ഇടിഐ) കരാർ അടിസ്ഥാനത്തിൽ ആറ് തസ്തികകളിലേക്കാണ് അവസരം. ഓഫ്‌ലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സെപ്തംബർ 15 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. രണ്ട് ഫാക്കൽ​റ്റി, രണ്ട് ഓഫീസ് അസിസ്​റ്റന്റുമാർ, ഒരു അ​റ്റഡന്റ് എന്നീ ഒഴിവുകളാണുളളത്. 22നും 40നും ഇടയിൽ പ്രായമുളളവർക്കാണ് അപേക്ഷിക്കാൻ അവസരം.

യോഗ്യതാ മാനദണ്ഡം 1. ഫാക്കൽ​റ്റി ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യൂ, എംഎ റൂറൽ ഡെവലപ്‌മെന്റ്, സോഷ്യോളജി, സൈക്കോളജി, ബിഎസ്സി അഗ്രികൾച്ചർ എന്നീ ബിരുദങ്ങൾ ഉളളവർക്ക് മുൻഗണന), കമ്പ്യൂട്ടർ പരിജ്ഞാനവും അദ്ധ്യാപന വൈദഗ്ധ്യവും ആവശ്യമാണ്. വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥർക്ക് പരിഗണന.

2. ഓഫീസ് അസിസ്​റ്റന്റ് ബിഎസ്ഡബ്ല്യൂ, ബിഎ, ബികോം എന്നിവയിൽ ബിരുദമുളളവർക്കും കമ്പ്യൂട്ടർ പരിഞ്ജാനം ഉളളവർക്കും മുൻഗണന

3. അ​റ്റൻഡന്റ് പത്താം ക്ലാസ് യോഗ്യതയുളള പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും അറിയുക. ശമ്പളം ഫാക്കൽ​റ്റി- പ്രതിമാസം 30,000 രൂപ ഓഫീസ് അസിസ്​റ്റന്റ് - പ്രതിമാസം 20,000 രൂപ അ​റ്റൻഡന്റ് -14,000 രൂപ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്​റ്റ് ചെയ്യുന്നത്. അതിനുശേഷം അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. താൽപര്യമുളളർ താഴെ തന്നിരിക്കുന്ന മേൽവിലാസത്തിൽ അപേക്ഷ അയയ്ക്കണം.

റീജിയണൽ മാനേജർ/കോ-ചെയർമാൻ, ജില്ലാതല RSETI ഉപദേശക സമിതി (DLRAC), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസ് കൂച്ച്ബെഹാർ, ബംഗ്ഛത്ര റോഡ്, കൂച്ച്ബെഹാർ, പശ്ചിമ ബംഗാൾ - 736101