ഓണാഘോഷം സംഘടിപ്പിച്ചു
Monday 01 September 2025 12:02 AM IST
അമയന്നൂർ: അമയന്നൂർ 751-ാം നമ്പർ എൻ.എസ്.എസ് കരയോഗവും 38-ാം നമ്പർ വനിതാസമാജവും സംയുക്തമായി കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ, പൂക്കളം തയ്യാറാക്കൽ എന്നിവയോടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു . 80 വയസിന് മുകളിലുള്ള മുതിർന്ന അംഗങ്ങളെ ആദരിച്ചു. അയർക്കുന്നം മേഖല എൻ.എസ്.എസ് കൺവീനർ ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി രാജേഷ് അഷ്ടപതി, വനിതാസമാജം പ്രസിഡന്റ് നിർമ്മല, സെക്രട്ടറി സ്മിത സുധീഷ്, ദിവ്യ സജിത്ത് എന്നിവർ പങ്കെടുത്തു. ചന്ദ്രചൂഡൻ നായർ നന്ദി പറഞ്ഞു. തുടർന്ന് നടന്ന ഓണ സദ്യയും നടന്നു.