ഭക്ഷ്യധാന്യ കിറ്റ് വിതരണം

Monday 01 September 2025 12:05 AM IST

എരുമേലി : വനമേഖലകളിൽ വസിക്കുന്നവർക്ക് ഓണം ആഘോഷിക്കാൻ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി എൻ.സി.പി (എസ്) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി. മഴയും പ്രതികൂല സാഹചര്യത്തിലുമാണ് വനമേഖലയിലുള്ളവർ കഴിയുന്നത്. വനം - വന്യജീവി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യകിറ്റുകൾ മേഖലയിൽ എത്തിച്ച് നൽകിയത്. നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണിരാജ് പത്മാലയത്തിന്റെ നേതൃത്വത്തിൽ നൗഫൽ എരുമേലി, അനീഷ് കങ്ങഴ, ഷമീദ് കൊല്ലം,മനീഷ് മുട്ടപ്പള്ളി, അജ്മൽ മുഹമ്മദ്, ഫോറസ്റ്റ് ഓഫീസർമാരായ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുരേന്ദ്രൻ, എസ്.എഫ്.ഒമാരായ ജി.മനോജ്, ഷാരോൺ, ടിജി തങ്കച്ചൻ, എസ്.മനോജ് എന്നിവർ പങ്കെടുത്തു.