തൊഴിൽ മേളയിൽ   38 പേർക്ക് നിയമനം 

Monday 01 September 2025 12:06 AM IST

മണർകാട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും, കോട്ടയം എംപ്ലോയബിലിറ്റി സെന്റെറും, മണർകാട് സെന്റ് മേരീസ് കോളേജിന്റെ സഹകരണത്തോടെ നിയുക്തി 2025 ജോബ് ഫെയർ സംഘടിപ്പിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ചു. 38 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, ബാങ്കിംഗ്, ഇൻഷ്വറൻസ് രംഗത്ത് നിന്നുള്ള 19 കമ്പനികൾ പങ്കെടുത്തു. കോളേജ് ട്രഷറർ ജോർജ്ജ് സ്‌കറിയ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റെജി എം.ഫിലിപ്പോസ്, വാർഡ് മെമ്പർ ജോളി എബ്രാഹം, കോളേജ് പ്രിൻസിപ്പൾ സനിജു എം.സാലു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീകുമാർ, സിന്ധു കുമാരി, ടോണി ഫ്രാൻസിസ്, എൻ.ബിജു എന്നിവർ പങ്കെടുത്തു.