നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം

Monday 01 September 2025 12:06 AM IST

കോട്ടയം: കേരള കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനവും , സാജൻ ഫ്രാൻസിസ് അനുസ്മരണവും മുനിസിപ്പൽ മിനി ഹാളിൽ സെക്രട്ടറി ജനറൽ ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, അഡ്വ.ജയ്‌സൺ ജോസഫ്, വി.ജെ ലാലി, അഡ്വ.ചെറിയാൻ ചാക്കോ, ജോർജുകുട്ടി മാപ്പിളശ്ശേരി, ആർ ശശിധരൻ നായർ, സിബി ചാമക്കാല, കുര്യൻ തൂമ്പുങ്കൽ, കെ.എ തോമസ്, മുകുന്ദൻ രാജു, മിനി വിജയകുമാർ, സച്ചിൻ സാജൻ ഫ്രാൻസിസ്, ജോസുകുട്ടി നെടുമുടി, സന്തോഷ് മുണ്ടക്കൽ, സബീഷ് നെടുമ്പറമ്പിൽ, ജോയിച്ചൻ കാലായിൽ, സെബാസ്റ്റ്യൻ സ്രാങ്കൽ എന്നിവർ പങ്കെടുത്തു.