റാവു ബഹാദൂർ ടീസർ
സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ റാവു ബഹാദൂർ" എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ബ്ലോക്ക്ബസ്റ്റർ സംവിധായകൻ എസ് എസ് രാജമൗലിയാണ് ടീസർ റിലീസ് ചെയ്തത്. ജിഎംബി എന്റർടൈൻമെന്റ് , എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകൻ വെങ്കിടേഷ് മഹാ തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. സത്യദേവിന്റെ പ്രായമായതും രാജകീയവുമായ രൂപം ഏറെ കൗതുകം സൃഷ്ടിക്കുന്നു. വികാസ് മുപ്പാല, ദീപ തോമസ്, ബാല പരാശർ, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റർ കിരൺ എന്നിവരാണ് മറ്റു താരങ്ങൾ. പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ "മേജർ" എന്ന ചിത്രത്തിന് ശേഷം ജിഎംബി എന്റർടൈൻമെന്റിന്റെ നിർമ്മാണ രംഗത്തേക്കുള്ള തിരിച്ചുവരവ് കൂടിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനേശ് യാദവ് ബി, ഛായാഗ്രഹണം- കാർത്തിക് പർമാർ, സംഗീതം- സ്മരൻ സായ്, പ്രൊഡക്ഷൻ ഡിസൈനർ- രോഹൻ സിംഗ്.