ജയിലർ 2ൽ എസ് ജെ സൂര്യയും
മലയാളത്തിൽ നിന്ന് ഷംന കാസിമും
രജനികാന്ത് ചിത്രം ജയിലർ 2 ൽ എസ്.ജെ.സൂര്യയും സംവിധാനം ചെയ്യുന്ന കില്ലർ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായശേഷം എസ്.ജെ. സൂര്യ ജയിലർ 2 ൽ ജോയിൻ ചെയ്യും. അവസാന ഘട്ട ചിത്രീകരണം ഗോവയിൽ ആണ്. ഈ മാസം സെറ്റ് വർക്ക് ജോലികൾ ആരംഭിക്കും. അടുത്തവർഷം വേനൽ അവധിക്കാലത്ത് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
മലയാള താരങ്ങളുടെ നീണ്ട നിരയാണ് ജയിലർ 2. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ, വിനീത് തട്ടിൽ, അന്ന രേഷ് മ രാജൻ എന്നിവർക്കു പിന്നാലെ ഷംന കാസിമും ജയിലർ 2ൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് വിവരം. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 മാർച്ചിൽ ആയിരുന്നു ആദ്യഘട്ട ചിത്രീകരണം. അട്ടപ്പാടിയിലും കോഴിക്കോടും ചിത്രീകരണം ഉണ്ടായിരുന്നു. ഇപ്പോൾ ചെന്നൈയിൽ ആണ് ചിത്രീകരണം. സുരാജ് വെഞ്ഞാറമൂട് ആണ് പ്രതിനായകൻ. ശിവരാജ് കുമാർ, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നു. തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയാണ് പുതിയ അതിഥി. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടിയിലേറെ ചിത്രം വാരി. വിനായകന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി. മിർണ മേനോൻ, യോഗി ബാബു, രമ്യകൃഷ്ണൻ, വസന്ത്, സുനിൽ, വിടി വിഗണേഷ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.