തമന്നയും ഡയാന പെന്റിയുമായി സീരിസ് ഡൂ യു വാന്ന പാർട്ണർ

Monday 01 September 2025 1:56 AM IST

സൺ ഗ്ളാസ് ധരിച്ച് ഉന്മേഷഭരിതരായി തമന്ന ഭാട്ടിയയും ഡയാന പെന്റിയും. സെപ്തംബർ 12ന് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കുന്ന ഡൂ യു വാന്ന പാർട്ണർ എന്ന വെബ് സീരിസ് കോമഡി ഡ്രാമ ആണ്. അർചിത് കുമാർ, കോളിൻ ഡാ കുൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന സീരിസ് ധർമ്മാറ്റിക് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, അഡാർ പൂനവല്ല എന്നിവർ ചേർന്നാണ് നിർമ്മാണം.

നകുൽ മേത്ത, ജാവേദ് ജാഫെമി, ശ്വേത തിവാരി, സൂഫി മോട്ടിവാല, നീരജ് കബി, രൺവിജയ് സിംഹ എന്നിവരാണ് മറ്റു താരങ്ങൾ. അർച്ചിത് കുനാനും സോമെൻ മിശ്രയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ, ഹിന്ദിയിൽ തമന്ന അഭിനയിക്കുന്ന മൂന്നാമത്തെ സീരിസാണിത്. ശിഖ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.