സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Monday 01 September 2025 1:11 AM IST

കാലടി: സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം നടമുറിഭാഗത്ത് പൈനാടത്ത് വീട്ടിൽ ഷിജുവിനെയാണ് (46) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യം നിമിത്തം ശനിയാഴ്ച വൈകിട്ട് നടമുറി ഭാഗത്ത് വച്ച് വാക്കത്തി ഉപയോഗിച്ച് ഇയാൾ ,സഹോദരനെ വെട്ടുകയായിരുന്നു. ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ ജോസി എം.ജോൺസൻ, ടി.വി. സുധീർ, റെജിമോൻ, ഷിജു, എ.എസ്.ഐ സെബാസ്റ്റ്യൻ, സീനിയർ സി.പി.ഒമാരായ മനോജ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.