കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ
Monday 01 September 2025 1:13 AM IST
കളമശേരി: ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം ഒഡീഷ ഗജപതി കറച ബട്ടി സ്വദേശി ബാപ്പി റാജ് നായക് (31) എന്നയാളിൽ നിന്ന് 2.98 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്ന് ചില്ലറ വില്പനക്കാരെ ഏൽപ്പിക്കുകയാണ് ഇയാളുടെ കച്ചവട രീതിയെന്ന് പൊലീസ് പറഞ്ഞു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.