കിടപ്പിലായ കുട്ടികളെ സന്ദർശിച്ചു

Monday 01 September 2025 12:15 AM IST
പടം

പാപ്പിനിശ്ശേരി: സമഗ്ര ശിക്ഷ കേരളം, ബി.ആർ.സി പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ പൂർണ്ണമായും കിടപ്പിലായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ വീടുകൾ ഓണ ചങ്ങാതിക്കൂട്ടം സന്ദർശിച്ചു. ഓണ ചങ്ങാതിക്കൂട്ടം ബി.ആർ.സി തല ഉദ്ഘാടനം ജി.എം.യു.പി.എസ് കാട്ടാമ്പള്ളി സ്കൂളിലെ വിദ്യാർത്ഥിയായ ഓംകാറിന്റെ വീട്ടിൽ വച്ച് നടന്നു. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള ഉദ്ഘാടനം ചെയ്തു. ബി.പി.സി പ്രകാശൻ ഓംകാറിന് ഓണക്കോടി സമ്മാനിച്ചു. സി.ആർ.സി.സിമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, കുട്ടികൾ എന്നിവർ ചേർന്ന് ഓണപ്പാട്ട് പാടുകയും പൂക്കളം ഒരുക്കുകയും ചെയ്തു. ഓണക്കിറ്റ്, പായസം തുടങ്ങിയവയും നൽകി. ഓണചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ബി.ആർ.സി പരിധിയിലെ പതിനഞ്ചോളം കുട്ടികളുടെ വീട് ബി.ആർ.സി പ്രവർത്തകരും അദ്ധ്യാപകരും കുട്ടികളും ചേർന്ന് വരും ദിവസങ്ങളിൽ സന്ദർശിക്കും.