അനുമോദന സമ്മേളനം

Monday 01 September 2025 1:07 AM IST

അമ്പലപ്പുഴ :കോമന എൻ.എസ്.എസ് കരയോഗം 1572 ൽ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. അമ്പലപ്പുഴ പേട്ട സംഘം സമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ഗോവിന്ദൻകുട്ടി നായർ അദ്ധ്യക്ഷനായി.അമ്പലപ്പുഴ താലൂക്ക് യൂണിയൻ ഭരണസമിതിയംഗങ്ങളായ പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ,വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, കെ.എസ്.വിനയകുമാർ, ബി.ഓമനക്കുട്ടൻ,എസ്.വാസുദേവൻ നായർ, ടി.കെ. ഹരികുമാർ, ആർ.രാജ്മോഹൻ, ടി.സി.രാധാമോഹൻ,മുരളി പര്യാത്ത്,എൻ .മുരുകദാസ്, വി.ജെ.രാജശേഖരൻ നായർ തുടങ്ങിയവരെ ആദരിച്ചു. മത്സരവിജയികളായ അരുന്ധതി ആർ.നായർ,എസ്.രോഹിത് എന്നിവരെ അനുമോദിച്ചു.പി.എസ് .ദേവരാജ്,ബിജു സാരംഗി,ജി.ശരത് ചന്ദ്രൻ,സതീഷ് കുമാർ,വി.ജെ.ശ്രീകുമാർ വലിയമഠം തുടങ്ങിയവർ സംസാരിച്ചു.