അരൂർ ഉയരപ്പാത, പൊടിശല്യം രൂക്ഷം
Monday 01 September 2025 2:22 AM IST
എരമല്ലൂർ: മഴ മാറി ഒരു ദിനം കടന്നതോടെ തുറവൂർ- അരൂർ ഉയരപ്പാത നിർമ്മാണ മേഖലകളിൽ പൊടിശല്യം രൂക്ഷമായി. പരിസരം കാണാനാകാതെ വാഹനങ്ങൾ ലൈറ്റുകൾ പ്രകാശിപ്പിച്ചാണ് യാത്ര ചെയ്യുന്നത്. ഓണക്കാലമായതോടെ ധാരാളമായി സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവറന്മാർക്ക് ഏറെ ദുരിതമാണ് ഇത് സൃഷ്ടിക്കുന്നത്. കരാർ കമ്പനി മഴയില്ലാത്ത ദിവസങ്ങളിൽ വെള്ളം തളിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. മഞ്ഞ് വീഴ്ച പോലെയാണ് ഇവിടെ പൊടി ഉയരുന്നത്. സമീപവാസികൾ, കച്ചവടസ്ഥാപനങ്ങൾ, ഇരുചക്ര, കാൽനട യാത്രക്കാർ എന്നിവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.