ഓണക്കിറ്റ് വിതരണം
Monday 01 September 2025 1:22 AM IST
അമ്പലപ്പുഴ: ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റി കിടപ്പു രോഗികൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. 420 ൽപ്പരം കിടപ്പു രോഗികളുടെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. ചേതന സെക്രട്ടറി എച്ച്.സലാം എം. എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പ്രസിഡന്റ് എ. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, സി.പി.എം പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രജിമോൻ,ഏരിയകമ്മിറ്റി അംഗങ്ങളായ വി.കെ. ബൈജു,കെ.ജഗദീശൻ,പഞ്ചായത്തംഗം എൻ.കെ.ബിജുമോൻ,വി.രാജൻ, എ.അരുൺ ലാൽ,പ്രീത എന്നിവർ സംസാരിച്ചു.അലിയാർ എം. മാക്കിയിൽ സ്വാഗതം പറഞ്ഞു.