ഭവനസന്ദർശനവും ഫണ്ട്ശേഖരണവും
Monday 01 September 2025 12:25 AM IST
ആലപ്പുഴ: കെ.പി.സി.സിയുടെ മിഷൻ 2025 ന്റെ ഭാഗമായി നടത്തുന്ന ഭവന സന്ദർശനവും ഫണ്ട് ശേഖരണവും കോൺഗ്രസ് കൃഷ്ണപുരം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. പുള്ളിക്കണക്ക് രണ്ടാം വാർഡിൽ തറയിൽ യൂസഫിന്റെ വസതിയിൽ മാതാവ് സെയ്തുമ്മാ ബീവിയിൽ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.നാസർ, വാർഡ് പ്രസിഡന്റ് റസീന ബദർ,വൈ.ഹാരിസ്, കെ.എസ്. കെ ഹബീബുള്ള,കെ.വി റെജി കുമാർ,ഡാനിയൽ തമ്പി,കെ.നിസാർ, അബ്ദുൽസലാം, യൂനുസ്കുഞ്ഞ്, വിഷ്ണു,അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു.