ജനകീയ ക്ലോറിനേഷൻ

Monday 01 September 2025 1:29 AM IST
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്‌ക്ക ജ്വരത്തിനെതിരെയുള്ള ജനകീയ ക്ലോറിനേഷൻ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്‌ക്ക ജ്വരത്തിനെതിരെ ജനകീയ ക്ലോറിനേഷൻ പരിപാടിക്ക് തുടക്കമായി. രണ്ട് ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ കിണറുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ വഴി ശുചീകരണം നടത്തും.ജനകീയ ക്ലോറിനേഷൻ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മാരാരിക്കുളം നോർത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി നിർവഹിച്ചു.വൈസ് പ്രസിഡന്റ് സി.സി.ഷിബു,വാർഡ് മെമ്പർ മിനിമോൾ,മെഡിക്കൽ ഓഫീസർ ഡോ.ശ്യാം കൃഷ്ണൻ,ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സനിൽ എന്നിവർ പങ്കെടുത്തു.