'വിജയഗാഥ' പ്രകാശനം
Monday 01 September 2025 12:29 AM IST
ചേർത്തല: എരമല്ലൂർ വിജയന്റെ പ്രഥമ കവിത സമാഹാരമായ വിജയഗാഥയുടെ പ്രകാശനം സെപ്തംബർ ആറിന് നടക്കും.വിവക്ഷ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും കാവ്യദാസ് ചേർത്തല,കെ.ബി.സുതൻ,ജിസ ജോയി,എം.ഡി.വിശ്വംഭരൻ, കെ. ആർ.സോമശേഖര പണിക്കർ, അയിഷ വിജയൻ,പി.എ.അമ്പിളി എന്നിവർ പറഞ്ഞു. വുഡ്ലാൻസ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2ന് ചേരുന്ന സമ്മേളനത്തിൽ എം.ഡി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും.റിട്ട.ജഡ്ജി കെ.വി.ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്യും. കവി സമാജം പ്രസിഡന്റ് അഡ്വ.എം.കെ.ശശീന്ദ്രൻ പുസ്തകപ്രകാശനം നിർവഹിക്കും. ഐഷ വിജയൻ ഏറ്റുവാങ്ങും.ഷാജി മഞ്ജരി പുസ്തക പരിചയപ്പെടുത്തും. തെന്നൂർ രാമചന്ദ്രൻ കോട്ടയം,ദേവദാസ് എന്നിവർസംസാരിക്കും