അഖണ്ഡജ്യോതി പ്രകാശനം ചെയ്തു

Monday 01 September 2025 2:29 AM IST

ആലപ്പുഴ: 71-ാത് നെഹ്‌റു ട്രോഫി വള്ളംകളി വേദിയിൽ അഖണ്ഡ ജ്യോതി പ്രകാശനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. വള്ളംകളിയുടെ സ്പോൺസറായ അഗർബത്തി ബ്രാൻഡ് സൈക്കിൾ പ്യുവർ അഗർബത്തിയാണ് വള്ളംകളി ഉദ്ഘാടനത്തോടനുബന്ധിച്ച് ആറടി നീളമുള്ള അഖണ്ഡ ജ്യോതി ഒരുക്കിയത്. കൃഷി മന്ത്രി പി. പ്രസാദ്, സിംബാബ്‌വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് ഇന്ദുകാന്ത് മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, സബ് കളക്ടർ സമീർ കിഷൻ എന്നിവർ മുഖ്യാതിഥികളായി.