വെള്ളായണിയിൽ 'ഹരിത' ഓണം
Monday 01 September 2025 1:38 AM IST
നേമം: ഓണം വാരാഘോഷം കളറാക്കാൻ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളായണി കായലിന്റെ തീരത്ത് സെപ്തംബർ 4 മുതൽ 7 വരെ വിവിധ കലാപരിപാടികൾ സജ്ജീകരിച്ചു. കഥാപ്രസംഗം, ഗാനമേള, നാടോടിനൃത്തം, കാക്കാരശിനാടകം, നാടൻപാട്ട്, സർഗ സന്ധ്യ തുടങ്ങിയ പരിപാടികളാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ 'ഹരിത ഓണം' പാലിക്കണമെന്നതാണ് ഇക്കുറി സർക്കാറിന്റെ ഓണസന്ദേശം. വെള്ളായണി കായലിലും പരിസരത്തും പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നത് ഉൾപ്പെടെ തടയണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.