വെബ്ബിനാർ
Monday 01 September 2025 1:41 AM IST
തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ 1824-ാമത് വെബ്ബിനാറിൽ സംഘടിപ്പിച്ച ദേശീയ കായിക ദിനാചരണം സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മെഡിസിൻ ഹോമിയോപ്പതിയിൽ എന്ന വിഷയത്തിൽ ഐരാണിമുട്ടം ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജ് മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് വി.ആർ മുഖ്യപ്രഭാഷണം നടത്തി. കരുംകുളം ഗവ. ഹോമിയോപ്പതി ഡിസ്പെൻസറി മെഡിക്കൽ ഓഫീസറും സംസ്ഥാന ഹാൻഡ് ബോൾ താരവുമായ ഡോ. മീരാറാണി ആർ.വി ചടങ്ങിന് ആശംസകൾ നേർന്നു. ഡോ. പി. ഷൈല സ്വാഗതം പറഞ്ഞു. ഡോ. മറിയാമ്മ ജോൺ നന്ദി പറഞ്ഞു. ഡോ. മനോജ് ജി.എസ് മോഡറേറ്ററായി.