പി.എഫ് പെൻഷണേഴ്സ് ഫെഡറേഷൻ

Monday 01 September 2025 1:41 AM IST

തിരുവനന്തപുരം: പി.എഫ് പെൻഷൻ പ്രായം 58ൽ നിന്ന് 60ലേക്ക് മാറ്റി ഓപ്ഷൻ നൽകി രണ്ടു വർഷം പെൻഷൻ വിഹിതം അടച്ചവർക്ക് അധിക ആനുകൂല്യം നിഷേധിക്കരുതെന്ന് പി.എഫ് പെൻഷണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ബാബു ദിവാകരനും സെക്രട്ടറി കുമാരപുരം ഗോപനും ആവശ്യപ്പെട്ടു.ജീവനക്കാരുടെ കുറവ് കാരണം ഇ.പി.എഫ് പെൻഷൻകാരുടെ ആനുകൂല്യം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ ഇ.പി.എഫ്.ഒ പ്രാദേശിക ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ഇ.പി.എഫ്.ഒയോട് ഇവർ ആവശ്യപ്പെട്ടു.