നിശബ്ദ സഞ്ചാരങ്ങൾ പ്രകാശനം
Monday 01 September 2025 1:44 AM IST
തിരുവനന്തപുരം: ഡോ. അനൂപ് പ്രതാപൻ തർജ്ജിമ ചെയ്‌ത ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങളുടെ ഇംഗ്ലീഷ് പരിഭാഷാ പ്രകാശനം നടന്നു. കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ സക്കറിയ പുസ്‌തകത്തിന്റെ കോപ്പി സന്ധ്യ മേരിക്ക് നൽകിയാണ് പ്രകാശം നിർവഹിച്ചത്. എം. മുകുന്ദൻ,ബെന്യാമിൻ,ഡോ.അനൂപ് പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.