എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
Monday 01 September 2025 1:03 AM IST
കള്ളിക്കാട്: അതിർത്തി കടത്തിവന്ന എം.ഡി.എം.എയുമായി യുവാക്കൾ ചെക്ക് പോസ്റ്റിൽ പിടിയിലായി. ആനാട് ശക്തിപുരം ലക്ഷ്മി നിവാസിൽ ഗോകുൽ (21), പാലോട് പെരിങ്ങമ്മല കൊല്ലരിക്കോണം തടത്തരികത്ത് വീട്ടിൽ കിരൺജിത്ത്(36)എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ റൂറൽ ഡാൻസാഫ് സംഘവും നെയ്യാർ ഡാം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും 145 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നുമാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.