അനധികൃത മണൽ കടത്ത് വ്യാപകം
Monday 01 September 2025 1:00 AM IST
പാലോട്: വാമനപുരം നദിയിൽ ചെല്ലഞ്ചി പാലത്തിന് സമീപം അനധികൃതമായി മണലൂറ്റും കടത്തും വ്യാപകമെന്ന് പരാതി. രാത്രികാലങ്ങളിൽ നദിയുടെ ഇരുകരകളിൽ നിന്നും പാലത്തിന്റെ ഫില്ലറിന് ചുറ്റുമുള്ള മണൽ ശേഖരിച്ച് ജീപ്പിലും പിക്കപ്പ് വാനിലുമായാണ് മണൽകടത്ത്. വൻ വിലയാണ് അത്തരക്കാർ ഈടാക്കുന്നത്. നദികളിലെ മണലൂറ്റിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചെല്ലഞ്ചി പാലത്തിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള നാലു ക്യാമറകളിൽ രണ്ടെണ്ണം പാലത്തിന്റെ അടിഭാഗത്ത് സ്ഥാപിച്ചാൽ ഇവിടുത്തെ സാമൂഹ്യ വിരുദ്ധശല്യം ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.