പഴഞ്ഞി മങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വട്ടിപ്പരിക്കേൽപ്പിച്ചു

Monday 01 September 2025 1:29 AM IST

കുന്നംകുളം: പഴഞ്ഞി മങ്ങാട് മളോർക്കടവിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ മാളോർക്കടവ് കോതൊട്ട് അമ്പലത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമകളായ പ്രതികൾ മിഥുന്റെ സഹോദരനുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ഇന്നലെ വൈകിട്ടോടെ മിഥുനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് കൈയിൽ കരുതിയ ആയുധം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ചെവിക്കുൾപ്പെടെ പരിക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലഹരിക്കടിമകളായ പ്രതികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.