നേത്രപരിശോധന ക്യാമ്പ്

Monday 01 September 2025 12:31 AM IST

തൃശൂർ: കേരള പ്രവാസി സംഘം ജില്ലാ പെയിൻ ആന്റ് പാലിയേറ്റീവ് കെയറും അഹല്യ ഐ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ എയ്ഡ് ഉപകരണങ്ങളുടെ വിതണവും കേരള പ്രവാസി സംഘം പുന്ന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. പ്രവാസി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ സെക്രട്ടറി സുലേഖ ജമാൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രവാസി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ് എ.എസ്. താജുദ്ദീൻ നിർവഹിച്ചു. വി. വേണുഗോപാൽ അദ്ധ്യക്ഷനായി. പി.എസ്. അശോകൻ, എം.എ. അബ്ദുൾ റസാഖ്, ബാഹുലേയൻ പള്ളിക്കര, ശാലിനി രാമകൃഷ്ണൻ, കെ. രാമകൃഷ്ണൻ, അബ്ദുൾ അസീസ്, എ.ആർ. അബ്ദു, ആർ.എം. ഉമ്മർ , സി.പി. മുഹമ്മദുണ്ണി തുടങ്ങിയവർ സംസാരിച്ചു.